MG Sreekumar
(Press Ctrl+g to toggle between English and Malayalam) Submit
Go back
  • Hello Sir What is the name of your Music Company ?

   A :
   M G SOUND & FRAMES


  • ആദ്യം തന്നെ താങ്ങളെ അഭിനന്ദിക്കുകയാണ് അർദ്ധനാരി പോലെയുള്ള ഒരു പടം നിര്മിച്ചതിനു. ശരിക്കും ഇത്തരത്തിൽ ഒരു സിനിമ നിര്മിക്കാൻ കാരണം എന്താണ് ?

   A :
   ഈ സിനിമയുടെ സംവിധായകൻ ശരിക്കും എന്റെ അടുത്ത് വന്നത് സംഗിത സംവിധായകൻ ആകാനായിരുന്നു എന്നാൽ കഥ എനിക്കും ലേഖക്കും ഭയങ്കര ഇഷ്ടപ്പെട്ടു .ഇത്തരത്തിൽ ഒരു കഥ മലയാളികൾ തീര്ച്ചയായും കാണണം എന്ന് എനിക്ക് തോന്നി.അതിനാൽ ആണ് ഇത് എന്റെ ആദ്യ പടം ആക്കാൻ ഞാൻ തീരുമാനിച്ചത് .ഞാൻ അങ്ങൊട്ട് സന്തോഷിനെ വിളിച്ചു പറയുക ആയിരുന്നു പടം ഞാൻ നിർമിച്ചു കൊള്ളം എന്ന് .എനിക്ക് വേണമെങ്കിൽ മോഹൻലാലിനെയും പ്രിയദർശനെയും വെച്ച് ഒരു പടം ചെയ്യാമായിരുന്നു പക്ഷെ ഞാനതിനു നില്കാതെ ഇത്തരത്തിൽ ഒരു പ്രേമയത്തെ പിന്തുണക്കുകായിരുന്നു.കാരണം ഹിജഡകൾ അനുഭവിക്കുന്ന വേര്തിരിവിന് എതിരെ സംസാരിക്കുന്ന ഒരു പടം കുടിയിരുന്നു അത് .


  • hello sir wishing you all the Best for the new weBsite regards Shiju Varghese IDBI Bank

   A :
   Thanks Shiju


  • Hello Sir , played your game. It was a good experience. May I know why you have included questions about somebody's house name ,college name etc instead of making it completely a musical game show?

   A :
   Good to know you liked it. Actually I wanted to give "Kinraram" more of a game mood than a simple just to visit game page. Anyways will surely consider your comments and make necessary changes in upcoming episodes.


  • ഹായ്‌ സാർ‌.... ഞാൻ‌ ശ്രീകുട്ടന്റെ (സോറി എല്ലാവരും വിളിക്കുന്നകേട്ടു വിളിച്ചതാണ് കേട്ടോ) ശ്രീയേട്ടന്റെ കടുത്ത ആരാധകനാണ്.... നാട്ടിൽ‌ കോലഞ്ചേരിയിൽ‌ ആണ് വീട്‌.... എറണാകുളം, ത്രിശൂർ‌, കോട്ടയം, ഈ ജില്ലകളിൽ‌ എവിടെ ശ്രീകുട്ടന്റെ ഗാനമേളയുണ്ടായാലും ഞാനും എന്റെ കൂട്ടുകാരും വരാറുണ്ട്‌..., എന്റെ ഇഷ്ട്ട താരം മോഹൻലാൽ‌ ആണ്,,,, അത്‌ ഇനി ആരൊക്കെ വന്നാലും, ഏത്‌ ന്യൂ ജനറേഷൻ‌ വന്ന്‌ തലകുത്തി നിന്നാലും അന്നും ഇന്നും ഇനിയെന്നും ലാലേട്ടൻ‌ തന്നെയാണ്... ശ്രീകുട്ടന്റെ എല്ലാപാട്ടുകളും എനിക്ക്‌ ഇഷ്ട്ടമാണ്, പ്രിത്യേകിച്ച്‌ ലാലേട്ടന്റെ... അന്നാലും ജയറം ദിലീപ്‌, ജഗതിഷ്‌, മുഗേഷ്‌, കുഞ്ചാക്കോ, ജയസൂര്യ (ബാക്കി ന്യൂ ജനറേഷൻ‌ പിള്ളേരുടെ പേര് എനിക്ക്‌ അറിയില്ല)തുടങ്ങിയവർ‌ക്ക്‌ വേണ്ടി പാടിയിട്ടുള്ളതും ഇഷ്ടമാണ്... ഇന്നും മോഹൻലാൽ‌ എം ജീ ശ്രീകുമാർ‌ കൂട്ടുകെട്ടിലെ പാട്ടുകൾ‌ ആണ് ഞങ്ങളുടെ ചെറിയ ഗാനമേളയിൽ‌ ഞാൻ‌ പാടാറുള്ളത്‌... എന്റെ ഒക്കെ കുട്ടികാലത്ത്‌ എന്നെ സിനിമയോടും സഗീതത്തോടും അടുപ്പിച്ചത്‌ ഈ കൂട്ടുകെട്ടാണ്...., കാരണം, എന്റെ കുട്ടികാലത്ത്‌ ഈ പാട്ടുകളോക്കെ പാടിയത്ത്‌ ലാലേട്ടൻ‌ തന്നെയാണെന്നാണ് ഞാൻ‌ വിശ്യസിചിരുന്നത്‌.... കഴിഞ്ഞ 15 വർഷകാലം വൃശ്ചികമാസത്തിൽ‌ മുടങ്ങാതെ എന്റെ വീട്ടിൽ‌ ഞാൻ‌ ശ്രീകുട്ടന്റെ അയ്യപ്പഭത്തിഗാനതിന്റെ ഓഡിയോ കസറ്റ്‌ വാങ്ങാറുണ്ട്‌... സാമിഅയ്യപ്പൻ‌ തൊട്ട്‌ പിന്നെ സീഡി ആയി ... അതും അവസാനം ഇറങ്ങിയ സ്വാമി നാദം വരെ..പിന്നെ ഒരു കാര്യം കൂടി... ശ്രീകുട്ടൻ‌ സഗീതം ചെയ്യുന്ന ഹിറ്റ്‌ പാട്ടുകളൂടെ മൈനസ്‌ ട്രാക്കുകൂടീ സീഡിയിൽ‌ ഉൾ‌പെടുത്തിയാൾ‌ വളരെ നന്നായിരുന്നു... അത്‌ ദാസേട്ടൻ‌ പാടിയതാണെങ്കിലും ശ്രീകുട്ടൻ‌ പാടിയതാണെങ്കിലും ചിത്ര പാടിയതായാലും സുജാത പാടിയതായാലും കൊഴപ്പമില്ല...

   A :
   തീർച്ചയായും താങ്കളുടെ അഭിപ്രായം മുഖവിലക്ക് എടുക്കുന്നതായിരിക്കും ..


  • താങ്ങളുടെ മ്യൂസിക്‌ കാരീരിൽ ഏറ്റവും കൂടതൽ ഹൃദയത്തെ സ്വാധീനിച്ച ഗാനം ഒന്ന് പറയാമോ(ക്രിസ്ത്യൻ ആൻഡ്‌ ഫിലിം സോങ്ങ്സ്)

   A :
   എത്രത്തോളം യഹോവ സഹായിച്ചു (christ.devot) , സൂര്യകിരീടം .. ( ഫിലിം)


  • സ്വന്തം ശ്രീ ഏട്ടനോട് ഒരു ചോദ്യം ഇത്രയും വർഷത്തെ സംഗീത ജീവിതത്തിൽ എന്നെന്നും മനസ്സിന് ഉള്ളിൽ ഉണ്ടാക്കിയ സുഖമുള്ള ഒരു നൊമ്പരം എന്താണ് ?

   A :
   ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ "നാദരൂപിണി " എന്ന ഒരു ഗാനത്തിൽ മാത്രം ഒതുങ്ങേണ്ടി വന്ന നിമിഷവും, അതിനു ശേഷം ആ ഗാനത്തിന് നാഷണൽ അവാർഡ്‌ കിട്ടി എന്ന് കേട്ടപ്പോൾ ഉണ്ടായ നിമിഷവും .